അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ചമുതല്‍ കോഴിക്കോട് ജില്ലയില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
- രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 45,352; മരണം 366
- മാസ്ക് ധരിക്കാത്തതിന് സൈനികനെ മാസ്ക് ധരിക്കാത്ത പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; അഞ്ചുപൊലീസുകാര്ക്കെതിരെ നടപടി
- പരവൂര്‍ ബീച്ചില്‍ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
- മിസിസിപ്പി നദിയെ പിന്നോട്ടൊഴുക്കി ഐഡ ചുഴലിക്കാറ്റ്!
ദലിത് യുവാവായ പ്രതിയെ മൂത്രം കുടിപ്പിച്ച എസ് ഐ അറസ്റ്റില്‍
ദലിത് യുവാവായ പ്രതിയെ മൂത്രം കുടിപ്പിച്ച എസ്‌ഐ അറസ്റ്റിലായി. ചിക്കമംഗളൂരു ഗോണിബീഡു പൊലീസ് സ്റ്റേഷനിലെ അര്‍ജുന്‍ ഗൗഡയാണ് അറസ്റ്റിലായത്. കുടിവെള്ളം ചോദിച്ചപ്പോള്‍ ലോക്കപ്പിലുണ്ടായിരുന്ന ആളുടെ മൂത്രം നല്‍കുകയായിരുന്നു. കിറഗുഡ സ്വദേശിയായ കെഎല്‍ പുനിത് എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. എസ് ഐ നേരത്തേ നല്‍കിയിരുന്ന ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
കഴിഞ്ഞ മെയ് പത്തിനാണ് സംഭവം നടക്കുന്നത്. യുവാവിനെ വിവസ്ത്രനാക്കുകയും മര്‍ദ്ദിക്കുകയും മറ്റൊരു പ്രതിയെ കൊണ്ട് മുഖത്ത് മൂത്രം ഒഴിപ്പിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.