മിസിസിപ്പി നദിയെ പിന്നോട്ടൊഴുക്കി ഐഡ ചുഴലിക്കാറ്റ്!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (08:30 IST)
ഐഡ ചുഴലിക്കാറ്റിന്റെ ശക്തിയില്‍ അമേരിയുടെ മിസിസിപ്പി നദി പിന്നോട്ടൊഴുകി. കടലുമായി ചേരുന്ന പ്രദേശത്താണ് നദിയെ പിന്നോട്ടൊഴുക്കിയത്. ഇതിന് മുന്‍പ് കത്രീന ചുഴലിക്കാറ്റ് 2005 വീശിയടിച്ചപ്പോഴും ഇതേ പ്രതിഭാസം നിരവധി തവണ ഉണ്ടായിട്ടുണ്ട്. വ്യാപകമായ വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുണ്ട്. 10ലക്ഷം പേരോളം ഇരുട്ടിലായിട്ടുണ്ട്. അതേസമയം ഐഡ ചുഴലിക്കാറ്റില്‍ അമേരിക്കയില്‍ മരണം 45കടന്നു. അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ആറുസംസ്ഥാനങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതല്‍ രൂക്ഷം. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. കത്രീന ചുഴലിക്കാറ്റിന്റെ പതിനാറാം വാര്‍ഷികത്തിലാണ് ഐഡ ചുഴലിക്കാറ്റ് എത്തിയത്. കത്രീന മൂലം രണ്ടായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :