മീററ്റ്|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (15:49 IST)
ബീഫ് നിരോധനം ആവശ്യപ്പെട്ട് രംഗത്തെത്തിയ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന് ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപണം. അല്‍ ദുവ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് സംഗീതിന് ഓഹരി പങ്കാളിത്തമുള്ളതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.മൊയിനുദ്ദീന്‍ ഖുറൈശി, യോഗേഷ് റാവത് എന്നിവരുമായി ചേര്‍ന്നാണ്
സംഗീത് സോം ഫാക്ടറി നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി സ്ഥാപിക്കുന്നതിനായി 2009ല്‍ അലീഗഢില്‍ സോം സ്ഥലം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വാങ്ങിയ സ്ഥലം കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇറച്ചി കമ്പനിക്ക് വിറ്റതാണെന്നും ബീഫ് കയറ്റുമതി ചെയ്യുന്ന സ്‌ഥാപനത്തില്‍ തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നു തെളിയിച്ചാല്‍ രാഷ്‌ട്രീയം ഉപേക്ഷിക്കാമെന്നും സംഗീത് സോം പറഞ്ഞു. മുസഫര്‍ നഗര്‍ കലാപത്തില്‍ ആരോപണ വിധേയനാണ് സംഗീത് സോം. ദാദ്രി കൊലപാതകത്തിന് ശേഷ ഇദ്ദേഹം പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.