മറ്റ്‌ മൃഗങ്ങളെ കൊല്ലുന്നതിന് എതിരെയും നിയമം കൊണ്ടുവരും: മഹാരാഷ്‌ട്ര സര്‍ക്കാര്‍

 ബീഫ്‌ നിരോധനം , മഹാരാഷ്‌ട്ര സര്‍ക്കാര്‍ , ഗോവധം , ബോംബേ ഹൈക്കോടതി
മുംബൈ| jibin| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (19:54 IST)
ബീഫ്‌ നിരോധനം വെറും തുടക്കം മാത്രമാണെന്നും ഉടന്‍ തന്നെ മറ്റ്‌ മൃഗങ്ങളെ കൊലപ്പെടുത്തുന്നതിന് എതിരെയും നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ബോംബേ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മഹാരാഷ്‌ട്രാ അഡ്വക്കേ്‌റ്റ് ജനറല്‍ സുനില്‍ മനോഹറാണ്‌ കോടതിയെ ഇക്കാര്യം അറിയിച്ചത്‌.

മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഗോവധം മാത്രം നിരോധിക്കാന്‍ കാരണം എന്താണെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് സര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്. ഒരു തുടക്കമെന്ന നിലയിലാണ്‌ പശുവിനൊ കൊല്ലുന്നത്‌ നിരോധിച്ചതെന്നും മറ്റ്‌ മൃഗങ്ങളുടെ കാര്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജസ്‌റ്റിസ്‌ വികെ കനാഡെ, ജസ്‌റ്റിസ്‌ എ ആര്‍ ജോഷി എന്നിവരുടെ ചോദ്യത്തിനോട്‌ പ്രതികരിക്കുകയായിരുന്നു മഹാരാഷ്‌ട്രാ അഡ്വക്കേ്‌റ്റ് ജനറല്‍ സുനില്‍ മനോഹര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :