മുംബൈ|
VISHNU N L|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (15:34 IST)
രാജ്യത്ത്
2022ഓടെ 1.17 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോജിസ്റ്റിക്സ് മേഖലയിലായിരിക്കും ഇത്രയും തൊഴിലവസരങ്ങള്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ 1.67 കോടി പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.
ചരക്ക് നീക്കം, ഗതാഗതം, സംഭരണം, പാക്കിങ് തുടങ്ങിയ മേഖലകളിലാണ് ഇത്രയും തൊഴിലാളികളെ ആവശ്യമായി വരിക. നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിലാണ് തൊഴില്‍ സാധ്യതയുടെ വര്‍ധനവ് പ്രവചിച്ചിരിക്കുന്നത്. ലോജിസ്റ്റിക് മേഖലയിലുണ്ടായിരിക്കുന്ന വര്‍ധനവാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്.
ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ച, ഉപഭോക്താക്കളുടെ വരുമാന വര്‍ധന, വിദേശ നിക്ഷേപ സാധ്യത തുടങ്ങിയവയാകും ലോജിസ്റ്റിക്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകുക. എന്നാല്‍
മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, സൂറത്ത് തുടങ്ങിയ നഗരങ്ങളിലാകും വളര്‍ച്ചാ സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു.