പശു ഇറച്ചിയും ആട്ടിറച്ചിയും തമ്മില്‍ അമ്മയും ഭാര്യയെയും പോലെയുള്ള വ്യത്യാസം: ഗിരിരാജ്‌ സിംഗ്‌

ന്യൂഡല്‍ഹി| VISHNU N L| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (14:23 IST)
ബീഫ് വിവാദത്തില്‍ രാജ്യമാകെ പ്രതിഷേധമുയര്‍ന്നിരിക്കെ പശുവിറച്ചിയും ആട്ടിറച്ചിയും തമ്മിലുള്ള വ്യത്യാസം ഭാര്യയെയും തമ്മിലുള്ള വ്യത്യാസം പോലെയെന്ന്‌ കേന്ദ്രമന്ത്രി ഗിരിരാജ്‌ സിംഗ്‌. അമ്മയും ഭാര്യയയും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അതേ വ്യത്യാസം അട്ടിറച്ചിയും പശു ഇറച്ചിയും തമ്മിലുണ്ട് എന്നും മന്ത്രി പറഞ്ഞു.

ആട്ടിറച്ചിയും പശു ഇറച്ചിയും തമ്മില്‍ വ്യത്യാസമില്ലെന്ന ലാലു പ്രസാദ്‌ യാദവിന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു ഗിരിരാജ്‌ സിംഗ്‌‌. ഓരോ ഇന്ത്യക്കാരനും തന്റെ സഹോദരിയോടും അമ്മയോടുമുള്ള ബന്ധം പരിശുദ്ധമാണ്‌. ഇതേ ബഹുമാനത്തോടെയാണ്‌ ഗോമാതാവിനോടുള്ള ബന്ധവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഫും ആട്ടിറച്ചിയും ഒരു പോലെയാണ പ്രസ്‌താവന പിന്‍വലിച്ചില്ലെങ്കില്‍ ശക്‌തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഗിരിരാജ്‌ സിംഗ്‌ പറഞ്ഞു. നേരത്തെ നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്‌താനിലേക്ക്‌ പോകണമെന്ന്‌ വിവാദ പ്രസ്‌താവന നടത്തിയ നേതാവാണ്‌ ഗിരിരാജ്‌ സിംഗ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :