ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു നദി...ഞെട്ടരുത് സംഗതി കാര്യമാണ്...!

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 12 ജൂണ്‍ 2015 (17:29 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു നദി ഒഴുകുന്നതായി കണ്ടെത്തി. സമുദ്ര പര്യവേക്ഷകരെ ഇത് കണ്ടെത്താന്‍ സഹായിച്ചത് ഒരു പ്രാദേശുക മത്സ്യബന്ധന തൊഴിലാളികളാണെന്നാണ് വിവരം. പത്ത് വര്‍ഷം നിണ്ട പര്യവേക്ഷണത്തിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ കൂടി ശുദ്ധ ജലത്തിന്റെ പ്രവാഹം കണ്ടെത്തിയത്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്തു നിന്ന് തെക്കുഭാഗത്തേക്ക് 100 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ ജലപ്രവാഹം സഞ്ചരിക്കുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
സമ്മര്‍ മണ്‍സൂണ്‍ അവസാനിക്കുമ്പോഴാണ് ഈ പ്രതിഭാസം തുടങ്ങുന്നത്. ശേഷം രണ്ടര മാസത്തോളം ഇത് തുടരുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഗവേഷണ ഫലങ്ങള്‍ അമേരിക്കന്‍ മെട്രോളൊജിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി പത്തുവര്‍ഷം നീണ്ട നിരീക്ഷണത്തില്‍ കൂടിയാണ് ബംഗാള്‍ കടലിലെ നദിയേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതിനായി നിരന്തരം ഈ നദിയുടെ പാതയിലെ എട്ട് സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വെള്ളത്തിലെ ലവണങ്ങളുടെ അളവ് പരിശോധിക്കേണ്ടതായി വന്നു എന്ന് ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷിയാനോഗ്രഫിയുടെ തലവന്‍ വിവി ഗോപാല ക്രിഷ്ണ പറയുന്നു. സോര്‍ബോന്‍ യൂണിവേര്‍സിറ്റി, പാരീസിലെ ലോസിയന്‍ ലബോറട്ടറി, ഇന്തോ‌ ഫ്രെഞ്ച് സംയുക്ത വാട്ടര്‍ സയന്‍സ് സെല്‍ എന്നിവര്‍ ഗവേഷണവുമായി സഹകരിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ്. ഈ സമയത്ത് അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ജലബാഷ്പത്തെ മണ്‍സൂണ്‍ കാറ്റ് ഇന്ത്യന്‍ ഉപഭൂഖന്‍ഡത്തിലൂടെ കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിക്കും. തുടര്‍ച്ചയായി ഇത്രയും മാസങ്ങള്‍ മണ്‍സൂണ്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ മഴപെയ്യിക്കുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമാകുന്നത്. ഇക്കാലത്ത് ഇന്ത്യയിലെ നദികളായ ഗംഗ, ബ്രഹ്മ പുത്ര, ഇരാവതി, മഹാനദി, ഗോദാവരി, കൃഷ്ണ എന്നിവയും വളരെ അധികം ശുദ്ധജലം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിക്കുന്നു. അതിനാല്‍ ഈ നദികള്‍ പതിക്കുന്ന പ്രദേശമാകെ കടല്‍ വെള്ളത്തിലെ ലവണങ്ങളുടെ അംശം വളരെ കുറവായി കാണപ്പെടും. കൂട്ടത്തില്‍ മഴ പെയ്യുന്നതുകൂടിയാകുമ്പോള്‍ നദികളുടെ പതന സ്ഥാനങ്ങളെ തമ്മില്‍ ബന്ധിച്ച് നദി ഒശുകുന്നതുപ്ലെ ശുദ്ധജലം കടലില്‍ ഒഴുകാന്‍ തുടങ്ങുന്നു.

കടല്‍ ലവണങ്ങള്‍ പ്രധാനമായും ഉപ്പിന്റെ അളവിലുള്ള വ്യത്യാസം ചുഴലിക്കാറ്റുകളെ സ്വാധീനിക്കുമെന്നതിനിനാല്‍ കണ്ടെത്തല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബംഗാള്‍ ഉള്‍ക്കടലിലെ കാലാവസ്ഥയെ വരെ സ്വാധീനിക്കുന്നതാണ് കടലിലെ ഉപ്പിന്റെ അളവിലുള്ള വ്യത്യാസം.
ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പല സ്ഥലത്തും ഇത്തരം പ്രതിഭാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :