ഭൂകമ്പം; കാളി നദി തടാകമായി, ഉത്തര്‍പ്രദേശ് പ്രളയഭീതിയില്‍

കാഠ്‌മണ്ഡു| VISHNU N L| Last Updated: തിങ്കള്‍, 25 മെയ് 2015 (14:32 IST)
നേപ്പാളിനെ പിടിച്ച്‌ കുലുക്കിയ ഭൂകമ്പത്തിന്റെ ഫലമായി മണ്ണ്‌ ഇടിഞ്ഞ്‌ വീണ്‌ കാളി ഗന്ധകി നദിയിലുണ്ടായ കൃത്രിമ തടാകം ഉത്തര്‍ പ്രദേശിനെ ഭീതിയിലാക്കുന്നു. കാളി ഗന്ധകി നദിയുടെ തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്‌ നേപ്പാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

കൃത്രിമമായി രൂപപ്പെട്ട തടാകത്തിന്‌ താഴെയുള്ള 20 ഗ്രാമങ്ങള്‍ക്ക്‌ അതീവ ജാരഗതാ നിര്‍ദ്ദേശമാണ്‌ നലകിയിരിക്കുന്നത്‌. മണ്ണിടിഞ്ഞുണ്ടായ ബണ്ട്‌ ഏതു നിമിഷവും പൊട്ടിയേക്കാമെന്നാണ്‌ മുന്നറിയിപ്പ്‌.

നദിയുടെ 95 ശതമാനം ഒഴുക്കും തടഞ്ഞിരിക്കുന്നത്‌ മണ്ണിടിഞ്ഞ്‌ ഉണ്ടായ ബണ്ടാണ്‌. നാലു കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ വീതിയിലാണ്‌ തടാകം രൂപപ്പെട്ടിരിക്കുന്നത്‌. ബണ്ടില്‍ ചാലുകളുണ്ടാക്കി ജലമൊഴുക്കിവിടാന്‍ സൈന്യം ശ്രമിക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :