ചാത്തന്നൂര്‍|
Last Updated:
ചൊവ്വ, 19 മെയ് 2015 (16:42 IST)
വിവാഹദിവസം ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ സജീവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇത്തിക്കരയാറ്റിലെ കാഞ്ഞിരം കടവില്‍ മൃതദേഹം കണ്ടെത്തിയത്.
കല്യാണ് ദിവസം ഒരുങ്ങാനായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയ വരന്‍ മുഹൂര്‍ത്തമായിട്ടും തിരികെയെത്തിയിരുന്നില്ല.
തുടര്‍ന്ന് ബന്ധുക്കളും
പോലീസും ചേര്‍ന്ന നടത്തിയ തിരച്ചിലില്‍ ഇത്തിക്കര കൊച്ചുപാലത്തിനു സമീപത്തു നിന്നും ഇയാളുടെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന്
മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.