ആമിർഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വർധനവിന് കാരണം: വിവാദപരാമർശവുമായി ബിജെപി എംപി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (14:22 IST)
ബോളിവുഡ് നടൻ ആമിർ ഖാനെതിരെ വിവാദപരാമർശവുമായി മധ്യപ്രദേശ് ‌ബി‌ജെപി എംപി സുധീർ ഗുപ്‌ത. സ്വന്തം കുട്ടികളെ അനാഥരാക്കിയാണ് ആമിർ മൂന്നാമത് വിവാഹത്തിന് തയ്യാറെടുക്കുന്നതെന്നും എംപി പറഞ്ഞു.

ആമിര്‍ ഖാന്‍ ആദ്യഭാര്യ റീനയെയും അവരുടെ മക്കളെയും ഇപ്പോള്‍ രണ്ടാം ഭാര്യ കിരണിനെയും അവരുടെ മകനെയും ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിന് ശ്രമിക്കുകയാണ്. ആമിർ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ
ജനസംഖ്യാ സന്തുലനം തെറ്റിക്കുന്നത് സുധീർ ഗുപ്‌ത പറഞ്ഞു.

പാകിസ്ഥാൻ വിഭജനകാലത്ത് അവരുടെ അനുപാതത്തേക്കാള്‍ വലിയ ഭാഗം ഭൂമി ലഭിച്ചു. അവിടെനിന്ന് പിന്നെയും ആളുകള്‍ ഇന്ത്യയിലേക്ക് വന്നു.രാജ്യത്ത് ഒരിഞ്ച് പോലും ഭൂമി വർധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ് എംപി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :