കര്‍ഷക പ്രതിഷേധത്തില്‍ ബര്‍ബേഡിയന്‍ ഗായിക റിഹാന ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുമ്പോള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയതിന് നന്ദിപറഞ്ഞ് മോദിക്ക് ബര്‍ബേഡിയന്‍ പ്രധാനമന്ത്രിയുടെ കത്ത്

ശ്രീനു എസ്| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (10:38 IST)
കര്‍ഷക പ്രതിഷേധത്തില്‍ ബര്‍ബേഡിയന്‍ ഗായിക റിഹാന ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുമ്പോള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയതിന് നന്ദിപറഞ്ഞ് മോദിക്ക് ബര്‍ബേഡിയന്‍ പ്രധാനമന്ത്രിയുടെ കത്ത്. ബര്‍ബഡോസ് പ്രധാന മന്ത്രി മിയ അമോര്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചത്. ആസ്ട്രാസെനക്കയുടെ ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ബര്‍ഡോസിന് ഇന്ത്യ സൗജന്യമായി നല്‍കിയത്.

ഇന്ത്യയോട് കൊവിഡ് വാക്‌സിനായി 152രാജ്യങ്ങളാണ് സമീപിച്ചിട്ടുള്ളത്. ഇന്ത്യ ഇതുവരെ എല്ലാതരത്തിലും 1.56 കോടി വാക്‌സിനാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. ഇതില്‍ വാണിജ്യവിതരണത്തിന് ഒരു കോടിയോളം ഡോസാണ് ഇന്ത്യ വിതരണം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :