അഞ്ച് രൂപയുടെ പലഹാരത്തിന് വാശിപിടിച്ച് കരഞ്ഞു; 20 മാസം പ്രായമായ കുഞ്ഞിനെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി പിതാവ്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 5 ഫെബ്രുവരി 2021 (09:27 IST)
മുംബൈ: വെറും അഞ്ച് രൂപയുടെ പലഹാരത്തിനായി വാശിപിടിച്ച് കരഞ്ഞതിന് 20 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി പിതാവ്. മഹരാഷ്ട്രയിലെ ഗോണ്ടിയയിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ 28 കാരനായ പിതാവ് വിവേക് ഉയികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോതമ്പ് മാവുകൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് വാശിപിടിച്ച് കരഞ്ഞിരുന്നു. ഇത് കുഞ്ഞിന് വാങ്ങി നൽകുന്നതിനായി വിവേകിനോട് ഭാര്യ അഞ്ച് രൂപ ചോദിച്ചതാണ് പ്രകോപനം. ഇതോടെ കുഞ്ഞിനെയെടുത്ത് വിവേക് ചുമരിൽ ഇടിയ്ക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :