രാജ്യത്ത് വാക്‌സിനേഷനു ശേഷം മരണപ്പെട്ടത് 19 പേര്‍; മരണകാരണം വാക്‌സിനേഷനല്ല: ഗവണ്‍മെന്റ്

ശ്രീനു എസ്| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (09:17 IST)
രാജ്യത്ത് വാക്‌സിനേഷനു ശേഷം മരണപ്പെട്ടത് 19 പേര്‍. എന്നാല്‍ മരണകാരണം വാക്‌സിനേഷനല്ലെന്ന് ഗവണ്‍മെന്റ് പറയുന്നു. 'രാജ്യത്ത് ജനുവരി 16 മുതലാണ് കൊവിഡ് വാക്‌സിന്‍ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങിയത്. ഇതില്‍ 19 പേര്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല'.- ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

40ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതെന്നും അത് 1,150 പേരില്‍ ഒരാള്‍ക്ക് വീതമാണെന്നും നീധി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :