സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (08:50 IST)
രാഖി ആഘോഷത്തെ ചൊല്ലിയുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി നാലു കുടുംബാംഗങ്ങളെ കുത്തിക്കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ഹൗറ എംസി ഘോഷ് ലൈനിലാണ് സംഭവം. മാധവി, ദേവാഷീസ്, രേഖ, ഇവരുടെ 13 വയസ്സുകാരി മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലവി ഘോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഠാര ഉപയോഗിച്ചാണ് ഇവര്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത്. താന്‍ മാനസികരോഗത്തിന് മരുന്നു കഴിക്കുന്നതായി യുവതി പോലീസിനോട് പറഞ്ഞു. ഇക്കാര്യം പോലീസ് അന്വേഷിച്ചു വരുകയാണ്. യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.