തിരുവനന്തപുരത്ത് വയോധിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (10:04 IST)
തിരുവനന്തപുരത്ത് വയോധിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി മനോരമയാണ് കൊല്ലപ്പെട്ടത്. മനോരമയ്ക്ക് 60 വയസ്സായിരുന്നു. ഇവരുടെ മൃതദേഹം സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ആണ് മൃതദേഹം കണ്ടെത്തിയത്. മനോരമയുടെ കൊലപാതകത്തിന് പിന്നാലെ ഇവരുടെ വീടിന് സമീപത്തു താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ ആദം ഹരിയെ കാണാതായിട്ടുണ്ട്. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മനോരമയുടെ വീട്ടില്‍നിന്ന് ഒരു നിലവിളി കേള്‍ക്കുകയും സമീപവീട്ടിലുള്ള ഒരു സ്ത്രീ ചെന്നുനോക്കിയെങ്കിലും പ്രതികരണം ഒന്നുമില്ലാത്തതിനാല്‍ അവര്‍ തിരിച്ചു പോവുകയായിരുന്നു. പിന്നീടും വീട്ടില്‍ അനക്കം ഒന്നും ഇല്ലെന്ന് കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലാണ് കിണറ്റില്‍ നിന്ന് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം മനോരമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ് ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :