സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 ഫെബ്രുവരി 2023 (12:23 IST)
ന്യൂമോണിയ മാറാന്‍ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഷാഹ്ദോലിലാണ് സംഭവം. ഇരുമ്പ് ദണ്ഡുകൊണ്ട് വയറ്റില്‍ 51 തവണയാണ് പൊള്ളലേല്‍പ്പിച്ചത്. മധ്യപ്രദേശിലെ ആദിവാസി മേഖലകളില്‍ ഇത്തരം ചികിത്സകള്‍ വ്യാപകമാണ്.
കുഞ്ഞ് പതിനഞ്ച് ദിവസത്തോളം ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. മൃതദേഹം സംസ്‌കരിച്ചിട്ടുണ്ടെങ്കിലും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.