ബാബ്‌റി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദു ഐക്യമാണ് പുറത്തുവന്നതെന്ന് യോഗി ആദിത്യനാഥ്

ലക്നൗ| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (13:41 IST)
ബാബ്‌റി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദു ഐക്യമാണ് പുറത്തുവന്നതെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്.ബീഹാറിലെ വൈശാലിയില്‍ സന്ദ് സമാഗമം പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്.


ഹിന്ദുക്കള്‍ ഐക്യപ്പെടേണ്ട സമയമാണിതെന്നും
ഹിന്ദുമതത്തിലേക്ക് ഉള്ള മതപരിവര്‍ത്തനത്തിന് അനുമതി നല്‍കണമെന്നും യോഗി പറഞ്ഞു. ഘര്‍ വാപ്പസി പരിപാടിയെ എതിര്‍ക്കുന്നവര്‍ വ്യാജ മതേതര വാദികളാണ് ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയപ്പോള്‍ പ്രതിപക്ഷം നിശബ്ദരായി ഇരുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

പലകാരണങ്ങളാല്‍ ഹിന്ദുമതം വിട്ടുപോയവര്‍ തിരികെ വരുന്നതിനെ പിന്തുണയ്ക്കണം.
രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് അനുസരിച്ച് രാജ്യവിരുദ്ധ പ്രവണതകളും വര്‍ദ്ധിക്കും ആദിത്യനാഥ് പറഞ്ഞു.

ഗോഡ്സെ ദേശീയവാദിയാണെന്ന സാക്ഷി മഹാരാജിന്റെ പരാമര്‍ശവും സ്വാമി നിരഞ്ജന്‍ ജ്യോതിയുടെ രാമന്റെ മക്കള്‍ പരാമര്‍ശവും വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു വിവാദവുമായി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :