ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (17:16 IST)
വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളിലൂടെ വിവാദ നായകനയ ബിജെപി എംപി യോഗി ആദിത്യ നാഥിന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതല ബിജെപി നല്‍കി. നിലവില്‍ ഗോരഖ്പൂരില്‍ നിനുള്ള പാര്‍ലമെന്റംഗമായ ഇദ്ദേഹം തീവ്ര ഹൈന്ദവ നിലപാടുകളാല്‍ കുപ്രസിദ്ധനാണ്.
മുസാഫര്‍ കലാപത്തിലൂടെ വര്‍ഗ്ഗീയമായി ഭിന്നിച്ചുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കുളം കലക്കി മീന്‍ പിടിക്കുന്നതിനായാണ് ബിജെപി ശ്രമിക്കുന്നത്. ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്‌ത ഓരോ ഹിന്ദുവിനും പകരം 100 മുസ്ലീങ്ങളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റണമെണന്ന പ്രസ്‌താവനയിലൂടെ ആദിത്യനാഥ് കഴിഞ്ഞ ദിവസം വിവദം സൃഷ്ടിച്ചിരുന്നു.
നേരത്തെ ഇന്ത്യയുടെ സത്വം ഹിന്ദുത്വമാണെന്ന് പറഞ്ഞ ആര്‍എസ്‌എസ് നേതാവ് മൊഹന്‍ ഭാഗവതിനെ പിന്തുടര്‍ന്ന് അതേ നിലപാടുകള്‍ പരസ്യമായി പറഞ്ഞും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതീരെ പാക്കിസ്ഥാനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും ആരോപിച്ച് വിവാദങ്ങള്‍ ക്ഷണിജ്ച്ചു വരുത്തിയിരുന്നു.
അതേസമയം ആദിത്യനാഥിന് പ്രചരണ ചുമതല നല്‍കിയത് ഹൈന്ദവ ഏകീരണത്തിനുള്ള ശ്രമമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചു. ബിജെപി ഹിന്ദുത്വ അജണ്ടയിലൂന്നിയാകും തെരഞ്ഞെടുപ്പ് പ്രചരണം നയികുക എന്ന സൂചനയാണെന്ന് ഇതുവഴി നല്‍കുന്നത്.
യുപിയിലെ ഷരന്‍പൂര്‍, മൊറാദാബാദ് ജില്ലകളിലെ നാല് മണ്ഡലങ്ങളിലേക്ക് സെപ്‌റ്റംബര്‍ 13-നാണ് തെരഞ്ഞെടുപ്പ്.