ഒരു ഹിന്ദു പെണ്‍കുട്ടിയ്ക്ക് പകരം 100 മുസ്ലീം യുവതികളെ മതം മാറ്റണം : സ്വാമി ആദിത്യനാഥ്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (14:58 IST)
മതം മാറ്റപ്പെടുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്ക് പകരവും നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റാന്‍
ബിജെപി നേതാവിന്റെ ആഹ്വാനം വിവാദമാകുന്നു.ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റേതാണ് വിവാദ പരാമര്‍ശം.ഒരു പ്രമുഖ ചാനലാണ് യോഗിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഹിന്ദു പെണ്‍കുട്ടികള്‍ക്ക് നേരിടുന്ന അപമാനം ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തതാണ്. ഒരു സമുദായം അരാജകത്വം പരത്തുകയാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് നിയമം കൈയിലെടുക്കേണ്ടിവരും വീഡിയോയില്‍ ആദിത്യനാഥ് പറയുന്നു.

ഗൊരഖ്പൂരില്‍ നിന്നുള്ള ബി ജെ പി എം പിയായ ആദിത്യനാഥ്. നേരത്തെ പാര്‍ലമെന്റില്‍ രാജ്യത്തെ ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും സംഘടിതരായി തിരിച്ചടിക്കാന്‍ തയ്യാറാകണമെന്നും പ്രസംഗിച്ച് വിവാദത്തിന് തിരി കൊളുത്തിയിരുന്നു.

വീഡിയൊ പഴയതാണ് എന്നാണ് ബിജെപി സംഭവത്തെപ്പറ്റി പ്രതികരിച്ചത്.രാജ്യത്തെ സാമുദായിക അന്തരീക്ഷം തകര്‍ക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :