ബാബാ രാംദേവ് ക്യാബിറ്റ് പദവി നിരസിച്ചു

ചണ്ഡിഗഡ്| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2015 (12:12 IST)
ഹരിയാന സര്‍ക്കാര്‍ തനിക്ക് വാഗ്ദാനം ചെയ്ത ക്യാബിറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു. യോഗ പ്രചാരകന്‍ എന്ന നിലയിലാണ് രാംദേവിന് ക്യാബിനറ്റ് പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.നിലവില്‍ യോഗയുടെയും ആയുര്‍വേദത്തിന്റെയും സംസ്ഥാന അമ്പാസിഡറാണ് ബാബ രാംദേവ്.

ക്യാബിനറ്റ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രാംദേവിന് ക്യാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം തികച്ചും നിയമ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാംദേവ് ബി.ജെ.പിക്ക് പിന്തുണയായി രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :