ബാബാ രാംദേവിനു പത്മ പുരസ്കാരം ലഭിച്ചേക്കും

ബാബാ രാംദേവ്, പത്മ പുരസ്കാരം, ആര്‍‌എസ്‌എസ്
ന്യൂഡല്‍ഹി| vishnu| Last Modified ബുധന്‍, 7 ജനുവരി 2015 (12:36 IST)
രാജ്യത്തെ സിവിലിയന്‍ ബഹുമതികള്‍ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായാണെന്ന് വീണ്ടും വീണ്ടും വെളിപ്പെടുന്നു. ഇപ്പോള്‍ തീവ്ര ഹിന്ദുത്വ നിലപാടുകളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന് യോഗാചാര്യന്‍ ബാബാ രാംദേവിന് പത്മ പുരസ്ക്കാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് സൂചന. ആര്‍‌എസ്‌എസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് പുരസ്കാര പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കരിനെ പ്രേരിപ്പിക്കുന്നത്.

ആര്‍എസ്എസ് സംഘ്പരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണ് രാം ദേവ്. യോഗ കേന്ദ്രങ്ങളും മരുന്നു കച്ചവടവുമായി കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് രാംദേവിനുള്ളത്. യുപിഎ ഭരണത്തിനെതിരെ അഴിമിതി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് രാം ദേവ് ശ്രദ്ധേയനായത്. കള്ളപ്പണം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷേഭം നടത്തിയ രാംദേവ് പക്ഷെ മോഡി അധികാരത്തിലെത്തിയത്തിനു പിന്നാലെ അക്കാര്യം പറഞ്ഞതുപോലുമില്ല.

ഇദ്ദേഹത്തിന്റെ പല സ്ഥാപനങ്ങളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. രാം ദേവിന്റെ മരുന്നു കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും എല്ലുകള്‍ ചേര്‍ക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധനയില്‍ കണ്ടെത്തിയിരുന്നെങ്കിലും ആരോപണം രാംദേവ് നിഷേധിക്കുകയായിരുന്നു.

രാം ദേവിന് പത്മ പുരസ്കാരം നല്‍കുന്നത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനു കാരണമാകുമെന്ന് ഉറപ്പാണ്. അതേ സമയം രാംദേവിനൊപ്പം ബിജെപി നേതാവ് എല്‍. കെ അദ്വാനി, വേദ പണ്ഡിതനായ വാമദേവ ശാസ്ത്രി എന്ന് വിളിക്കുന്ന പ്രൊഫ. ഡേവിഡ് ഫ്രോലെ എന്നിവരും അവാര്‍ഡിന് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :