ബാബാ രാംദേവിനെതിരെ കേസെടുത്തു

ലക്നൗ| VISHNU.NL| Last Modified ശനി, 26 ഏപ്രില്‍ 2014 (17:33 IST)
വിവാദ പരാമര്‍ശം നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ പൊലീസ് കേസെടുത്തു. ദളിതരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി പോകുന്നത്
ഹണിമൂണിനും അവധിക്കാലം ചെലവഴിക്കാനുമാണെന്ന്
രാംദേവ് പരിഹസിച്ചിരുന്നു.

ലക്‌നൗവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. 'രാഹുല്‍ ഒരു ദളിത് സ്ത്രീയെ വിവാഹം ചെയ്തിരുന്നെങ്കില്‍ ഭാഗ്യം തെളിയുകയും അയാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും കഴിഞ്ഞേനെയെന്നുംരാംദേവ് പറഞ്ഞിരുന്നു‍.

ചില ദലിത്‌ സംഘടനകളും പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിരുന്നു. പട്ടിക ജാതിക്കാര്‍ക്കു വേണ്ടിയുള്ള ദേശീയ കമ്മിഷനും വനിതാ കമ്മിഷനും പരാതി എത്തിയതായും വാര്‍ത്തകളുണ്ട്.

അതേസമയം പരാമര്‍ശം വിവാദമാവുകയും പരാതികളുയരുകയും ചെയ്ത സാഹചര്യത്തില്‍ താന്‍ ആരെയും വേദനിപ്പിക്കന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന
പ്രസ്താവനയുമായി രാംദേവ് രംഗത്തു വന്നു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കാന്‍ തയാറാണെന്നും ബാബാ രാംദേവ്‌ അറിയിച്ചു. രാംദേവിനെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാംദേവിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും രഗത്തു വന്നിരുന്നു. ഇദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനേയും കോണ്‍ഗ്രസ് സമീപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :