ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (10:47 IST)
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുതിര്‍ന്ന അഭിഭാഷകനും എ എ പി സ്ഥാപക നേതാവുമായ ശാന്തി ഭൂഷണ്‍. കെജ്‌രിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയെന്ന് കെജ്‌രിവാള്‍ ഹിറ്റ്‌ലറിനെ പോലെയാണ് പെരുമാറുന്നതെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു. തന്നെ എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു.
അതേസമയം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കിയതെന്ന് സ്ഥാപകനേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പാര്‍ട്ടി നടപടി പെട്ടെന്ന് ഉണ്ടായതല്ല. സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കിയതു പോലെയാണ് തോന്നുന്നതെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യങ്ങള്‍ ഈ രീതിയില്‍ ആയിരുന്നെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
എ എ പിയില്‍ നിന്നും തന്നെ പുറത്താക്കിയത് അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിനു കരുത്തു പകരുമെന്ന് അനന്ത്കുമാര്‍ പ്രതികരിച്ചു. വിമത നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, അനന്ത്കുമാര്‍, അജിത് ഝാ എന്നിവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തായവര്‍ ഉടന്‍ തന്നെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് രൂപം നല്കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവിയില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.