രാം‌ദേവിനെ ഗാന്ധിയോട് ഉപമിച്ച് ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 19 മെയ് 2014 (09:43 IST)
ബിജെപിയുടെ മുതിര്‍ന്ന നേതാവ് നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ബാബ രാംദേവിനെ മഹാത്മഗാന്ധിയോട് താരതമ്യം ചെയ്തു. രാംദേവിന്റെ അനുയായികള്‍ സംഘടിപ്പിച്ച സങ്കല്‍പ്പുര്‍ത്തി മഹോത്സവത്തില്‍ പങ്കെടുത്തുകൊണ്ടാണ് ജെയ്റ്റ്‌ലി ഈ പരാമര്‍ശം നടത്തിയത്.

വോട്ടര്‍മാരെ ഉണര്‍ത്തുന്നതില്‍ രാംദേവ് വഹിച്ച പങ്ക് ഗാന്ധിജിയും ജയപ്രകാശ് നാരായണനും നേരിട്ട വെല്ലുവിളികള്‍ക്ക് തുല്യമാണെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്. ഏതെങ്കിലും പദവിക്ക് ആഗ്രഹിക്കുന്നയാളല്ല രാംദേവെന്നും അദ്ദേഹം പറഞ്ഞു. ജെയ്റ്റ്‌ലിക്ക് പുറമെ ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങും പരിപാടിയില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ രാംദേവിന്റെ സംഭാവനകള്‍ക്ക് രാജ്‌നാഥ് സിങ്ങും നന്ദി പറഞ്ഞു.

ഗാസിയാബാദ് എം.പിയും മുന്‍ കരസേന മേധാവിയുമായ വി.കെ സിങ്, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാര്‍, ഡല്‍ഹിയിലെ എം.പിമാരായ മീനാക്ഷി ലേഖി, ഉദിത് രാജ്, മഹേഷ് ഗിരി തുടങ്ങിയവരും ചടങ്ങില്‍ സം‌ബന്ധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :