ന്യൂഡല്‍ഹി|
Last Modified ശനി, 17 മെയ് 2014 (15:03 IST)
ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടിനേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങ്.
പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് ആരായിരിക്കുമെന്നതിന് തര്‍ക്കമില്ല. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ദിവസവും മേയ് 20 ന് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിനെതിരെ ഇത്രയും വലിയൊരു മുന്നേറ്റം നടത്താന്‍ ബിജെപിക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.
എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവിജയമാണിതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.