1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Parents Protesting against Teacher CM Pinarayi Vijayan plane attack

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന്റെ ജോലി തെറിക്കും; പ്രതിഷേധവുമായി രക്ഷിതാക്കള്‍, കൂട്ടമായെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുന്നു

Parents Protesting against Teacher CM Pinarayi Vijayan plane attack
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെതിരെ വ്യാപക പ്രതിഷേധം. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂളിലെ അധ്യാപകനാണ് ഫര്‍സീന്‍. ഇയാള്‍ക്കെതിരെ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തി. 
 
രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനു അപേക്ഷ നല്‍കി. ഫര്‍സീന്‍ മജീദ് സ്‌കൂളില്‍ തുടരുകയാണെങ്കില്‍ തങ്ങളുടെ മക്കളെ ഇങ്ങോട്ട് വിടില്ലെന്ന് പല രക്ഷിതാക്കളും പറഞ്ഞു. ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഉച്ചമുതല്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്താണ് ഇയാള്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തില്‍ കയറാന്‍ എത്തിയത്. 
 
അടുത്ത ലേഖനം
നടന്നത് ഗൂഢാലോചന, വിമാനത്തില്‍ കയറിയ ഉടനെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് അയച്ചുകൊടുത്തത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിശദമായ അന്വേഷണത്തിനു സാധ്യത