കുട്ടനാട്|
Last Updated:
തിങ്കള്‍, 24 നവംബര്‍ 2014 (17:45 IST)
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാളെ രാവിലെ പത്തു മണിയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
പക്ഷിപ്പനിയെ നേരിടുന്നതിനായി മൃഗാശുപത്രികളില്‍ ഉടന്‍ മരുന്നുകള്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പക്ഷപ്പനി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗം നേരിടുന്നതിനായി മൃഗാശുപത്രികളില്‍ ഉടന്‍ മരുന്നുകള്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പക്ഷപ്പനി നിയന്ത്രിക്കാന്‍ കഴിയുമെന്ന് മന്ത്രി - See more at: //beta.mangalam.com/latest-news/254341#sthash.ZFYVxeb6.dpuf
രോഗം നേരിടുന്നതിനായി മൃഗാശുപത്രികളില്‍ ഉടന്‍ മരുന്നുകള്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പക്ഷപ്പനി നിയന്ത്രിക്കാന്‍ കഴിയുമെന്ന് മന്ത്രി - See more at: //beta.mangalam.com/latest-news/254341#sthash.ZFYVxeb6.dpuf
നേരത്തെ കുട്ടനാട്ടില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനിമൂലമെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഏവിയന്‍ ഫ്ലൂവന്‍സ വൈറസാണ് രോഗ കാരണം.ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പ്രധാനമായും മുന്‍ കരുതല്‍ നടപടികളെടുക്കേണ്ടത് ഇവയുമായി അടുത്തിടപഴകുന്ന കര്‍ഷകരും കശാപ്പുകാരുമാണ്.
രോഗബാധയില്‍ കുട്ടനാട്ടിലെ തലവടി അമ്പലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ചത്തത് 17000 ത്തോളം താറാവുകളാണ്.
പക്ഷിപ്പനിയെ നേരിടുന്നതിനുള്ള വെറ്ററിനറി കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാനും പക്ഷിപ്പനി ബാധിച്ച മേഖലയില്‍ പ്രതിരോധ മുന്‍കരുതള്‍ നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം മൃഗസംരക്ഷണ വകുപ്പ് നല്‍കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.