കുട്ടനാട് പാക്കേജ് പദ്ധതി അവസാനിച്ചു

   കുട്ടനാട് പാക്കേജ് , കേന്ദ്രകൃഷി മന്ത്രി രാധാമോഹൻ , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 6 നവം‌ബര്‍ 2014 (15:03 IST)
കുട്ടനാട് പാക്കേജ് പദ്ധതി പ്രവർത്തനങ്ങളുടെ വിവാദങ്ങള്‍ക്ക് വിരാമമായി. പദ്ധതി അവസാനിച്ചതായി സിംഗ് വ്യക്തമാക്കി. അടിസ്ഥാന സൗകര്യവികസനത്തിന് മറ്റ് പദ്ധതികളിൽ നിന്ന് പണം വിനയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2012 ജൂലൈയിൽ തന്നെ പദ്ധതി അവസാനിപ്പിച്ചതായി റിപ്പോർട്ട് വന്നിരുന്നു.

കുട്ടനാട് പാക്കേജ് പദ്ധതി പ്രവർത്തനങ്ങളുടെ ധനസഹായം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചതായി പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്രകൃഷിമന്ത്രി രാധാമോഹൻ സിംഗ് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഈ വാർത്തയെ നിഷേധിച്ച കൊടിക്കുന്നിൽ സുരേഷ് എംപി പദ്ധതി പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും പ്രവർത്തനം തുടരുമെന്നും പറഞ്ഞിരുന്നു. പാക്കേജ് പദ്ധതി പ്രവർത്തനങ്ങൾ വൈകുന്നതിനെ പറ്റി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും കൃഷിമന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :