ശാസ്ത്രത്തേക്കാള്‍ മെച്ചം ജ്യോതിഷമാണത്രെ!

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (11:59 IST)
ബിജെപിയുടെ എം‌പിമാര്‍ ഇന്ത്യ ചൊവ്വയിലേക്ക് പേടകത്തെ അയച്ച കാര്യം പോലും അറിഞ്ഞില്ലെന്നുണ്ടോ? ഇല്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാരണം അവരുടെ വീമ്പടികള്‍ കേട്ടാല്‍ ഇന്ത്യയിലെ പൌരാണികസംഭവങ്ങള്‍ ആധിനിക ലോകത്തെക്കാള്‍ വലുതാണെന്ന് തോന്നിപ്പോകും. ഇപ്പോഴിതാ ജ്യോതിഷവും ശാസ്ത്രവും തമ്മില്‍ താരതമ്യം ചെയ്യാനേ പറ്റില്ലെന്ന് പ്രസ്ഥാവിച്ച് കൊണ്ട് ബിജെപി എം‌പി പാര്‍ലമെന്റ്റില്‍ രംഗത്തെത്തിയിരിക്കുന്നു.

ലോകത്താകമാനമുള്ള എല്ലാ ശാസ്ത്രങ്ങളിലും ഒന്നാമത് ജ്യോതിഷമാണെന്നും ശാസ്ത്രത്തിന്റെ എല്ലാ തലങ്ങളും ജ്യോതിഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറിയതാണെന്നുമാണ് ബിജെപി എം‌പി പറഞ്ഞിരിക്കുന്നത്. ബിജെപി എംപിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രമേശ് പൊഖ്രിയല്‍ ആണ് വിഡ്ഡിത്തവുമായി രംഗത്തെത്തിയത്.

ഇന്നലെ ലോക്സഭയില്‍ സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ബില്ലിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപി നേതാവ് ഈ പ്രസ്താവന നടത്തിയത്. പ്രതിപക്ഷം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. രാമസന്തതികളെയും ജാരസന്തതികളെയും കുറിച്ചുള്ള കേന്ദ്രസഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസ്താവനയുടെ പുകില്‍ നേരിടുമ്പോഴാണ് ബിജെപിക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി പൊഖ്രിയലിന്റെ പ്രസ്താവന വരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :