മോഡിയുടെ ത്രിപുര സന്ദര്‍ശനം: പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (13:19 IST)
ത്രിപുര നിയമസഭയെ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക്‌ ബന്ധമില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ഇത്‌ സംസ്‌ഥാനത്തിന്റെ തീരുമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക്‌ സര്‍ക്കാരുള്ള ഏക സംസ്‌ഥാനം എന്ന നിലയില്‍ ത്രിപുര മുഖ്യമന്ത്രി മാണിക്‌ സര്‍ക്കാര്‍ ബിജെപി നേതാവ്‌ കൂടിയായ നരേന്ദ്രമോഡിയെ ക്ഷണിച്ച സംഭവം വാര്‍ത്തയായിരുന്നു.

മോഡി പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റതിന്‌ പിന്നാലെ നടന്ന സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഡല്‍ഹിയില്‍ എത്തി മോഡയുമായി മാണിക്‌സര്‍ക്കാര്‍ കൂടിക്കാഴ്‌ച നടന്നത്‌ വിവാദമായിരുന്നു. എന്നാല്‍ സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു മാണിക്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയത്‌. വികസനത്തിന്‌ രാഷ്‌ട്രീയമില്ലെന്ന്‌ നേരത്തേ നരേന്ദ്രമോഡി പ്രതികരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :