സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 8 ജനുവരി 2022 (16:45 IST)
യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴുഘട്ടങ്ങളിലായി. ഫെബ്രുവരി 10നാണ് ആദ്യ ഘട്ടം, പിന്നാലെ 14,20,23,27 തിയതികളിലും മാര്‍ച്ച് 3,7 തിയതികളിലും തിരഞ്ഞെടുപ്പ് നടക്കും. അതേസമയം മണിപ്പൂരില്‍ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പഞ്ചാബില്‍ ഫെബ്രുവരി 14നാണ്് വോട്ടെടുപ്പ്. മണിപ്പൂരില്‍ ഫെബ്രുവരി 27, മാര്‍ച്ച് 3 തിയതികളില്‍ നടക്കും. ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി 14നും വോട്ടെടുപ്പ് നടക്കും