തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

അഭിറാം മനോഹർ| Last Modified വെള്ളി, 7 ജനുവരി 2022 (17:22 IST)
തിരെഞ്ഞെടുപ്പ് നടക്കനിരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന നിലപാടാണ് മന്ത്രാലയത്തിന്റേതെന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമാണെന്നും ആരോഗ്യമന്ത്രാലയം വിമർശിച്ചു.

അൻൿ സംസ്ഥാനങ്ങളിൽ നിയമസഭാ തിരെഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യമന്ത്രാലയം അധികൃതരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. തിരെഞ്ഞെടുപ്പിന് ആരോഗ്യമന്ത്രാലയം പച്ചക്കൊടി കാണിച്ചെന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :