അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തിയതികളായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 8 ജനുവരി 2022 (16:36 IST)
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വരുന്ന മാര്‍ച്ച് അഞ്ചിനാണ് സംസ്ഥാനങ്ങളിലെ മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അഞ്ചുസംസ്ഥാനങ്ങളിലുമായി 18.34 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. അതേസമയം ഒരു പോളിങ് സ്‌റ്റേഷനിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1250 മാത്രമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :