അനുബന്ധ വാര്‍ത്തകള്‍
- തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
- ഒമിക്രോണ്‍ കാരണം അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
- വോട്ടെണ്ണല്‍: തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
- ഈ രേഖകള്‍ ഇല്ലാതെ ഒരു സ്ഥാനാര്‍ത്ഥിക്കും ഏജന്റിനും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
- ചെന്നിത്തലയ്ക്ക് തിരിച്ചടി; സ്പെഷ്യല്‍ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി
തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി 10ന്; വോട്ടെണ്ണല്‍ മാര്‍ച്ച് 10
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി 10നാണ്. അഞ്ചുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് നടക്കുന്നത്. മണിപ്പൂരില്‍ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.