അസമിലെ വെള്ളപ്പൊക്കം: 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ജൂണ്‍ 2022 (11:38 IST)
അസമിലെ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേരാണ്. 31.54 ലക്ഷത്തോളം പേരെയാണ് പ്രളയം ഇതുവരെ ബാധിച്ചത്. മൂന്നുമാസത്തിനിടെ വെള്ളപ്പൊക്കത്തിലും മറ്റും മരണപ്പെട്ടവരുടെ എണ്ണം 151 ആയി. വെള്ളപ്പൊക്കത്തില്‍ ആയിരത്തോളം വീടുകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്.

റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കും നാശങ്ങള്‍ സംഭവിച്ചു. ഇതുവരെ 31 ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :