അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; ബീച്ചിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം
- നിപ രോഗലക്ഷണം: 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
- ശരീരത്തില്‍ എട്ട് ടാറ്റു ഉണ്ട്, ചിലതൊക്കെ മായ്ക്കണമെന്ന് തോന്നിയിട്ടുണ്ട്: സാനിയ ഇയ്യപ്പന്‍
- കിഡ്നിസ്റ്റോണിന് കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായി; മലയിന്‍കീഴ് സ്വദേശിനിയായ 28കാരി മരിച്ചു
- മഴ കുറഞ്ഞു: ഇന്ന് രണ്ടുജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്
അസമിലെ പ്രളയം: മരണസംഖ്യ 113 ആയി
അസമിലെ പ്രളയത്തില്‍ മരണസംഖ്യ 113 ആയി. പ്രളയം ബാധിച്ച ജില്ലകളുടെ എണ്ണം ഞായറാഴ്ച 11 ആയി ഉയര്‍ന്നിട്ടുണ്ട്. 1.30 ലക്ഷത്തോളം പേര്‍ നിലവില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്. ഈ വര്‍ഷത്തെ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍, കൊടുങ്കാറ്റ് എന്നിവയില്‍ മരിച്ചവരുടെ എണ്ണം 113 ആയിട്ടുണ്ട്.
ധുബ്രി ജില്ലയില്‍ ഇപ്പോഴും ക്രമാതീതമായി ഒഴുകുന്ന ബ്രഹ്മപുത്ര നദിയാണ് അപകടനിലയ്ക്ക് മുകളില്‍ ഒഴുകുന്ന ഒരേയൊരു പ്രധാന നദി. 11 ജില്ലകളിലെ 21 റവന്യൂ സര്‍ക്കിളുകളിലും 345 വില്ലേജുകളിലുമായി 95,554 പേര്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കഴിയുന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബുള്ളറ്റിന്‍ അറിയിച്ചു.