സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 21 ജൂലൈ 2024 (09:32 IST)
കിഡ്‌നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ മലയിന്‍കീഴ് സ്വദേശിനിയായ 28കാരി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് മരിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. സംഭവത്തില്‍ സര്‍ജന്‍ വിനുവിനെതിരെ പൊലീസ് കേസെടുത്തു.