ശരീരത്തില്‍ എട്ട് ടാറ്റു ഉണ്ട്, ചിലതൊക്കെ മായ്ക്കണമെന്ന് തോന്നിയിട്ടുണ്ട്: സാനിയ ഇയ്യപ്പന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 21 ജൂലൈ 2024 (11:09 IST)
ശരീരത്തില്‍ എട്ട് ടാറ്റു ഉണ്ടെന്നും ചിലതൊക്കെ മായ്ക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും നടി സാനിയ ഇയ്യപ്പന്‍. ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി എത്തിയ താരമാണ് സാനിയ. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ ഒരു ഇന്റര്‍വ്യു ആണ് വൈറലായിരിക്കുന്നത്. ശരീരത്തില്‍ എട്ട് ടാറ്റുകളാണുള്ളതെന്നും ചിലതിനെല്ലാം പിന്നില്‍ ഓരോ കഥകളുണ്ടെന്നും കുറച്ചു കാലം കഴിയുമ്പോള്‍ മായ്ച്ചു കളയണം എന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞു.

ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് അവസരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലായെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ കൂടെ അഭിനയിച്ച പലര്‍ക്കും സിനിമകള്‍ കിട്ടാന്‍ തുടങ്ങി. ക്വീന്‍ സിനിമയില്‍ ലീഡ് റോള്‍ ചെയ്തത് താനായിരുന്നിട്ടും തനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ലായെന്നും ആളുകള്‍ അംഗീകരിക്കാത്തതു കൊണ്ടാണോ ഇങ്ങനെ വന്നതെന്ന് ചിന്ത വന്നുവെന്നും ഇത് തന്നെ ഡിപ്രഷനിലേക്ക് കൊണ്ടുപോയെന്നും സാനിയ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :