ആഷസ് ടെസ്റ്റ്; ആസ്ട്രേലിയ തകര്‍ന്നടിഞ്ഞു

നോട്ടിംഗ്ഹാം| VISHNU N L| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (17:09 IST)
ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ഇന്നിംഗ്സില്‍ ഇംഗ്ലീഷ് ബോളിംഗിനു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. സ്കോര്‍ ബോര്‍ഡ് 60 എത്തിയപ്പോഴേക്കും ആസ്ട്രേലിയ ഓളൌട്ടായി. ആദ്യം ടോസ് നേടിയെങ്കിലും ഇംഗ്ലണ്ട് ആസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 18.3 ഓവര്‍ കഴിഞ്ഞപ്പോള്‍ ആസ്ട്രേലിയന്‍ പോരാട്ടത്തിനെ ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടി.

മത്സരം തുടങ്ങിയതിനു പിന്നാലെ ക്രിസ് റോജേഴ്സ്, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് പുറത്തായപ്പോള്‍ സ്റീവ് സ്മിത്ത് ആറ് റണ്‍സ് നേടിയാണ് മടങ്ങിയത്. വാര്‍ണറെ മാര്‍ക്ക് വുഡ് മടക്കി. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും ബ്രോഡ് നേടി. ഓപ്പണര്‍ ക്രിസ് റോജേഴ്സിനെ പൂജ്യത്തിനു മടക്കി
ഇംഗ്ളണ്ട് പേസര്‍ സ്റുവര്‍ട്ട് ബ്രോഡ് ടെസ്റില്‍ 300 വിക്കറ്റ് ക്ളബില്‍ സ്ഥാനം പിടിച്ചു.

ആഷസ് പരമ്പരയിലെ നാലാം ടെസ്റില്‍ ഓസ്ട്രേലിയന്‍
മടക്കിയാണ് ബ്രോഡ് ട്ടേം ആഘോഷിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ റോജേഴ്സി ക്യാപ്റ്റന്‍ അലിസ്റര്‍ കുക്കിന്റെ കൈകളില്‍ എത്തിച്ച ബ്രോഡ് അവസാ പന്തില്‍ സ്റീവ് സ്മിത്തിനേയും പൂജ്യത്തിനു പുറത്താക്കി. 300 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ഇംഗ്ളീഷ് ബൌളറാണ് ബ്രോഡ്. ജയിംസ് ആന്‍ഡേഴ്സണ്‍, ഇയാന്‍ ബോതം, ബോബ് വില്ലിസ്, ഫ്രഡ് ട്രൂമാന്‍ എന്നിവരാണ് ബ്രോഡി മുന്‍പ് ഈ നേട്ടം കൊയ്തവര്‍.

ഇന്നത്തെ മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആണ് താരം.
8 വിക്കറ്റുകള്‍ നേടി ആസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത് ബ്രോഡ് ആണ്.
ബ്രോഡിന്റെ ബൊളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ രണ്ടക്കം പോലും തികയ്ക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്.
സ്റ്റീവെന്‍ ഫീന്നും മാര്‍ക്ക് വുഡും ഓരോ വിക്കറ്റുകള്‍ വീതം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നു ഇപ്പോള്‍ തന്നെ ഇംഗ്ലണ്ട് മുന്നിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :