Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (17:22 IST)
പ്രമുഖ ഇന്ത്യന്‍ വ്യവസയി അദാനിയുടെ കല്‍ക്കരി ഖനിക്കുള്ള പാരിസ്ഥിതികാനുമതി ആസ്ട്രേലിയന്‍ ഫെഡറല്‍ കോടതി റദ്ദാക്കി. അദാനിയുടെ കാര്‍മികേല്‍ കോള്‍ മൈന്‍ ആന്റ് റെയില്‍ പ്രൊജക്ടിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
പദ്ധതി നടപ്പാകുന്നതോടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഗ്രേറ്റര്‍ ബാരിയര്‍ റീഫിന് ഭീഷണിയുയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി സംഘടനകള്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. പ്രതിവര്‍ഷം 60 മില്യണ്‍ ടണ്‍ ഉത്പാദനം ലക്ഷ്യമിടുന്ന വന്‍കിട ഖനിയുടെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയതോടെ വന്‍ തിരിച്ചടിയാണ് അദാനി ഗ്രൂപ്പിനുണ്ടായിരിക്കുന്നത്.എന്നാല്‍ പാരിസ്ഥിതിക ഡിപ്പാര്‍ട്ട്‌മെന്റില്‍ എതിര്‍പ്പ് ഉണ്ടെങ്കിലും പദ്ധതി അവസാനിക്കില്ലെന്ന് അദാനിയുടെ വക്താവ് അറിയിച്ചു.