വിയന്ന|
VISHNU N L|
Last Updated:
വ്യാഴം, 6 ഓഗസ്റ്റ് 2015 (11:07 IST)
പരിശീലനത്തിനിടെ പരുക്കേറ്റ ആസ്‌ട്രേലിയന്‍ വനിതാ പോള്‍വാള്‍ട്ട് താരം ശരീരം തളര്‍ന്ന് കിടപ്പിലായി.ആസ്‌ട്രേലിയയുടെ പ്രമുഖ വനിതാതാരമായ കിറ ഗ്രൂണ്‍ബര്‍ഗാണ് പരിശീലനത്തിനിടെ പോള്‍വാള്‍ട്ട് ബോക്‌സില്‍ തലയിടിച്ചുവീണത്.
പൂര്‍ണമായും തളര്‍ന്ന കിറ ഇനി സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 2012-ലെ ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പോള്‍വാള്‍ട്ടില്‍ നാലാംസ്ഥാനത്തെത്തിയ കിറ ഈയിനത്തിലെ ദേശീയ റെക്കോഡിനും ഉടമയാണ്.