ആ‍ഷാകാതിരിക്കാന്‍ ആസ്ട്രേലിയ, കത്തിക്കയറാന്‍ ഇംഗ്ലണ്ട്

ലണ്ടൻ| VISHNU N L| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (09:51 IST)
ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇന്ന് ട്രെൻഡ് ബ്രിഡ്‌ജിൽ തുടക്കമാകും. പരമ്പരയിൽ 2-1ന് ഇംഗ്ളണ്ട് മുന്നിലാണ്. ഈ മത്സരത്തിൽ ജയിക്കാനായാൽ ഇംഗ്ളണ്ടിന് പരമ്പര സ്വന്തമാക്കാം. അതിനാൽതന്നെ ആസ്ട്രേലിയയ്ക്ക് ഇത് ജീവൻമരണപോരാട്ടമാണ്. പരമ്പരയിലെ ആദ്യമത്സരത്തിൽ ഇംഗ്ളണ്ട് 169 റണ്ണിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 465 റണ്ണിന്റെ തകർപ്പൻ ജയം നേടിയിരുന്നു.

എന്നാൽ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ട് 8 വിക്കറ്റിന് ജയിച്ച് ആധിപത്യം തിരിച്ചുപിടിക്കുകയായിരുന്നു. പ്രധാന ബൗളർ ജയിംസ് ആൻഡേഴ്സന്റെ പരിക്കാണ് ആതിഥേയരുടെ പ്രധാന തലവേദന. ആൻഡേഴ്സണ് പകരം ഇന്ന് മാർക്ക് വുഡ് കളിച്ചേക്കും. ഓസീസ് നിരയിൽ മിച്ചൽസ് മാർഷിനുപകരം സഹോദരൻ ഷോൺ മാർഷ് വന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :