'പ്രതിമ നിർമ്മിക്കാൻ 2000 കോടി മുടക്കുന്ന കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം നിർത്തണം': ഒവൈസി

'പ്രതിമ നിർമ്മിക്കാൻ 2000 കോടി മുടക്കുന്ന കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം നിർത്തണം': ഒവൈസി

Rijisha M.| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (12:45 IST)
കേരളത്തെ പ്രളയക്കെടുതിയില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് എ ഐ എം ഐ എം തലവന്‍ അസാദുദാദീന്‍ ഒവൈസി. രാജ്യത്തെ വിദേശ പണത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്. കേരളത്തിൽ നാശനഷ്‌ടങ്ങൾ ഏറെയാണ്.

2000 കോടി രൂപ മുടക്കി രാഷ്ട്രീയ പ്രതിമ നിര്‍മ്മിച്ചവര്‍ ഇത്രയേറെ ദുരന്തമനുഭവിക്കുന്ന സംസ്ഥാനത്ത് അത്രയെങ്കിലും തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരമൊരു അവസ്ഥയിൽ കേരളത്തോട് കാണിക്കുന്ന വിവേചനം കേന്ദ്രം അവസാനിപ്പിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യ ഗവണ്‍മെന്റിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്ത യു എ ഇ സര്‍ക്കാരിന് ഒവൈസി നന്ദി പറഞ്ഞു. എന്നാല്‍ ഈ തുക കേരളത്തിന് കിട്ടുന്നതിന് തടസങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇത് പരിഹരിക്കണം .നേരത്തെ ഇദ്ദേഹത്തിന്റെ സംഘടന 16 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :