എതിര്‍പ്പ് ശക്തമായതോടെ വിവാദ തീരുമാനം പിന്‍‌വലിച്ചു; സൗജന്യ അരിയില്ലെന്ന ഉത്തരവ് കേന്ദ്രം തിരുത്തി - 500 കോടി ഇടക്കാലാശ്വാസം മാത്രമെന്ന്

എതിര്‍പ്പ് ശക്തമായതോടെ വിവാദ തീരുമാനം പിന്‍‌വലിച്ചു; സൗജന്യ അരിയില്ലെന്ന ഉത്തരവ് കേന്ദ്രം തിരുത്തി - 500 കോടി ഇടക്കാലാശ്വാസം മാത്രമെന്ന്

  kerala flood , Rain , Flood , Modi , BJP , രാംവിലാസ് പാസ്വാൻ , അരി , പ്രളയ ദുരിതം , പ്രളയക്കെടുതി
തിരുവനന്തപുരം/ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:43 IST)
പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കാനുള്ള തീരുമാനം വിവാദത്തിലായതോടെ ഉത്തരവ് പിന്‍‌വലിച്ച് കേന്ദ്രം തലയൂരി.

പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അനുവദിച്ച അരിക്ക്
228 കോടി രൂപ ഇടാക്കാനുള്ള തീരുമാനം പിന്‍‌വലിച്ചതായി കേന്ദ്ര ഭക്ഷ്യ മന്ത്രി വ്യക്തമാക്കി. കേരളത്തിന് അരി സൗജന്യമായി തന്നെ നൽകുമെന്നും വൈകിട്ടോടെ അദ്ദേഹം പറഞ്ഞു.

കേരളത്തിന് 500 കോടി പ്രഖ്യാപിച്ചത് ഇടക്കാലാശ്വാസം മാത്രമാണ്. സംസ്ഥാനം വിശദമായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും അതിന് ശേഷം കൂടുതൽ തുക നൽകുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തരസഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.

കേന്ദ്രം നൽകിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി രൂപ കേരള സർക്കാർ നൽകണമെന്നായിരുന്നു നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. ഉടൻ പണം നൽകാത്ത പക്ഷം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഈ പണം കുറക്കുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്. ഈ നിലപാട് വിവാദമായതോടെയാ‍ണ് കേന്ദ്രം ഉത്തരവ് പിന്‍‌വലിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :