1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ സഹോദര പുത്രന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Alappuzha
ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ സഹോദര പുത്രന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സനാതനപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ സുരേഷിനാണ്(65) വെട്ടേറ്റത്. സംഭവത്തില്‍ സുരേഷിന്റെ സഹോദരനായ സതീഷിന്റെ മകന്‍ മനുവിനെ (28) പൊലീസ് അറസ്റ്റുചെയ്തു. 
 
നെഞ്ചിനും വയറിനും കൈക്കും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നും പ്രതി ലഹിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അഞ്ചര മണിക്കുള്ളിൽ റിലീസ് ഓർഡർ എത്തിക്കാനായില്ല: ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും