ദീപികയും ശ്രദ്ധ കപൂറും അടക്കമുള്ള താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാങ്കഡെ പണം തട്ടി: കത്ത് പുറത്ത് വിട്ട് മന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (12:59 IST)
ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തതോടെ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് എൻസിബി ഡയറക്‌ടർ സമീർ ‌വാങ്കഡെ. ബോളിവുഡിലെ ലഹരിമാഫിയക്കെതിരെ പോരാടുന്ന സേനാനി എന്ന തരത്തിൽ അറസ്റ്റുമായി ബന്ധപ്പെട്ട് സമീർ ‌വാങ്കഡെയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. എന്നാൽ സമീർ ‌വാങ്കഡെയ്ക്കെതിരായ ആരോപണങ്ങളാണ് സമീപകാലത്തായി പുറത്തുവരുന്നത്.

സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു.

സമീർ നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന്
വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്.
ഇത്തരത്തിലുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു.

സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു. എൻസി‌ബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ അടക്കമുള്ളവർ ചേർന്ന് ഷാറൂഖ് ഖാനിൽ നിന്നും നിന്നും പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേസിലെ സാക്ഷിയായ പ്രഭാകർ സെ‌യ്‌ൽ ആരോപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ ...

Cabinet Meeting Decisions 04-03-2025 :  ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
1961-ലെ 'ദി കേരള നോണ്‍ ട്രേഡിങ് കമ്പനീസ് ആക്ട്' ഭേദഗതി ചെയ്യുന്നതിനായുള്ള 'കമ്പനീസ് ആക്ട് ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന ...

ആറ്റുകാല്‍ പൊങ്കാല: കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നു
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പറേഷന്‍ കളിമണ്‍ ...

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: ...

മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് രണ്ട് കുട്ടികളുടെ രക്ഷകനായി: 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് പിതാവ്
ഭുവനേശ്വറിലെ എയിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ...

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് ...

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക
വയലന്‍സിനെ ആനന്ദത്തിലേക്കുള്ള ഉപാധിയെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത് ...

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം ...

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി
ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി ...