ബിജെപി ഒളികാമറയില്‍ കുടുങ്ങി; കുതിരക്കച്ചവടം വെളിച്ചത്ത്

  അരവിന്ദ് കേജ്‌രിവാൾ , ഷേർ സിംഗ് ദാഗർ , ദിനേഷ് മൊഹാനി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (14:44 IST)
ബിജെപി ഡല്‍ഹിയില്‍ കുതിരക്കച്ചവടം നടത്തി സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി എംഎൽഎയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് അരവിന്ദ് കേജ്‌രിവാൾ. മുതിർന്ന ബിജെപി നേതാവ് നാലു കോടി രൂപ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേഷ് മൊഹാനിയയ്ക്ക് വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കേജ്‌രിവാൾ പുറത്ത് വിടുകയും ചെയ്തു.

കൈക്കൂലി വാഗ്ദാനം ചെയ്ത് നടപടിക്കെതിരെ കേസ് നൽകുമെന്നും ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു. ഒരു മാസം മുമ്പാണ്മൊഹാനിയ ഈ കാര്യത്തിനായി ബിജെപി സമീപച്ചത്. സംഭവം തന്നോട് മൊഹാനി പറഞ്ഞതോടെ ബിജെപി നേതാക്കളുടെ സംഭാഷണവും ദൃശ്യങ്ങളും റെക്കാഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കേജ്‌രിവാൾ വ്യക്തമാക്കി.

ബിജെപി ഡൽഹിയിൽ സർക്കാരുണ്ടാക്കുകയാണെങ്കിൽ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന സമയത്ത് വോട്ടിംഗിൽ നിന്ന് വിട്ടു നിൽക്കണമെന്നായിരുന്നു മൊഹാനിയോട് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു. സംഭവം വിവാദമായതോടെ ബിജെപി വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ബിജെപി നേതാക്കള്‍ ഈ കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :