ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (10:38 IST)
ഇന്ത്യൻ മുജാഹിദ്ദീന്റെ അടുത്ത ആക്രമണ ലക്ഷ്യം ന്യൂഡൽഹിയായിരുവെന്ന് പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീന്‍ സാങ്കേതിക വിദഗ്ധൻ അജാസ് ഷെയ്ക്ക്. വരുന്ന ഉത്സവകാലത്ത് ന്യൂഡൽഹിയിലെ പ്രധാന സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു തങ്ങള്‍ പദ്ധതി ഇട്ടിരുന്നതെന്ന് അജാസ് ഷെയ്ക്ക് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശരൺപൂരിലെ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇയാളെ ഡൽഹി പൊലീസ് പിടികൂടിയത്. യാസിൻ ഭട്ക്കല്‍ പിടിയിലായ ശേഷം നേപ്പാളിലായിരുന്നു അജാസ്. തുടര്‍ന്ന് ഡൽഹിയിലെത്തി ആക്രമം നടത്താന്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. കാഠ്മണ്ഡുവിൽ നിന്നും നേരിട്ട് ഡൽഹിയിലേക്ക് പോകരുതെന്നും ഇയാൾക്ക് നിർദ്ദേശം ഉണ്ടായിരുന്നു.
ഇതനുസരിച്ചാണ് അയാൾ ഡൽഹിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഒരു ദിവസം ശരൺപൂരിൽ തങ്ങിയത്. ഇവിടെയെത്തുന്നതിന് മുൻപ് ഇയാൾ ലക്നൗവിലും മുറാദാബാദിലും തങ്ങിയിരുന്നു. ഇവിടെ ഇയാള്‍ ആരെയൊക്കെ സന്ദർശിച്ചെന്നും, എത്ര ദിവസം ഇജാസ് ഈ പട്ടണങ്ങളിൽ തങ്ങിയിട്ടുണ്ടെന്നും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2010 പൂനെ ജർമ്മൻ ബേക്കറി സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ താനാണ് വാങ്ങിയതെന്ന് ഇയാൾ ഏറ്റുപറഞ്ഞതായും വൃത്തങ്ങൾ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.