ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 28 ജൂണ്‍ 2014 (18:14 IST)
ഇന്ത്യ -
ചൈന ബന്ധം വീണ്ടും തകരുന്ന തരത്തില്‍ അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കി. അരുണാചല്‍ പ്രദേശിനു പുറമെ കാശ്മീരിന്റെ ചില പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ചൈന പ്രകോപന പരമായ ഭൂപടം പുറത്തിറക്കിയത്.
പഞ്ചശീല തത്വങ്ങളുടെ അറുപതാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇപ്പോള്‍ ചൈനയിലാണ്. ഉപരാഷ്ട്രപതിയുടെ ചൈനാ സന്ദര്‍ശനം പൂര്‍ത്തിയാകും മുമ്പേയാണു ചൈന വിവാദ ഭൂപടവുമായി രംഗത്തെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രമാണ് ചൈന ഭൂപടം പുറത്തിറക്കിയിരിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
ഇതിനിടെ ലഡാക്കില്‍ ചൈന വീണ്ടും അതിര്‍ത്തി ലംഖിച്ച് നുഴഞ്ഞു കയറിയതായും വാര്‍ത്തകളുണ്ട്. പാക് അധീന കശ്മീര്‍ വഴി പാകിസ്ഥാനിലേക്ക് റെയില്‍പാത നിര്‍മ്മിക്കുന്നതിന് ചൈന പഠനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയുടെ നടപടി അപലപനീയമാണെന്നും പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുക്കി പറഞ്ഞു.
പ്രശ്‌നത്തില്‍ ഇന്ത്യ ശക്തമായി ഇടപെടല്‍ നടത്തണമെന്ന് അരുണാചല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അരുണാചല്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.