ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 28 ജൂണ്‍ 2014 (15:28 IST)
ചൈനീസ് സേന ലഡാക്കില്‍ വീണ്ടും നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ബോട്ടുകള്‍ കിഴക്കന്‍ ലഡാക്കിലെ പങോങ് തടാകത്തിലെ ഇന്ത്യയുടെ ഭാഗത്താണ് കടന്നത്. 5.5 കിലോമീറ്ററോളം ബോട്ടുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കയറിയതായും റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചൈനീസ് സൈനിക ബോട്ടുകള്‍ അതിര്‍ത്തി ലംഘിച്ച് കടന്നപ്പോള്‍ ഇന്ത്യന്‍ സേനയുടെ ബോട്ടുകള്‍ ചൈനീസ് ബോട്ടുകളെ തുരുത്തിയതായും സൌത്ത് അധികൃതര്‍ വ്യക്തമാക്കി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി
ചൈന പര്യാടനത്തിലായിരിക്കേയാണ് സംഭവം നടക്കുന്നത്.
പഞ്ചശീല കരാറിന്റെ അറുപതാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും ഉള്‍പ്പെടുന്ന സംഘം വ്യാഴാഴ്ച ബെയ്ജിംഗില്‍ എത്തിയത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും പ്രധാനമന്ത്രി ലീ കിക്വിയാങുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്.